അറ്റുകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം  FILE
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി

ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷന്‍ യാര്‍ഡുകളിലും പ്രധാന ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ നവംബര്‍ മാസത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷന്‍ യാര്‍ഡുകളിലും പ്രധാന ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ നവംബര്‍ മാസത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. നാളത്തെ തൃശൂര്‍ - ഗുരുവായൂര്‍, ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 20,27 തീയ്യതികളിലെ കൊല്ലം എറണാകുളം മെമു ട്രെയിനും റദ്ദാക്കി. ചിലദിവസങ്ങളില്‍ മാവവേലി എക്‌സ്പ്രസ് വഴി തിരിച്ചുവിടുകയും ചെയ്തു

റദ്ദാക്കിയ ട്രെയിനുകള്‍

ഗുരുവായൂരില്‍ നിന്ന് ദിവസവും വൈകിട്ട് 6.10ന് പുറപ്പെടുന്ന 56116 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ 4ന് റദ്ദാക്കും. തൃശൂരില്‍ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന 56115 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ 4ന് റദ്ദാക്കും. കൊല്ലം ജങ്ഷനില്‍ നിന്ന് രാത്രി 9.05ന് പുറപ്പെടുന്ന 66310 കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു 20, 27 തീയതികളില്‍ റദ്ദാക്കും.

ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍

16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് നവംബര്‍ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ 1, 4 തീയതികളിലും തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂര്‍-എറണാകുളം ജങ്ഷന്‍ ഭാഗത്തെ സര്‍വീസ് ഉണ്ടായിരിക്കില്ല. 18189 ടാറ്റാനഗര്‍- എറണാകുളം എക്സ്പ്രസ് 12, 19, 26 തീയതികളില്‍ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ആലുവ- എറണാകുളം- ജങ്ഷന്‍ ഭാഗത്തെ സര്‍വീസ് റദ്ദാക്കും.

വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്സ്പ്രസ് 13, 15 തീയതികളില്‍ കായംകുളം ജങ്ഷന്‍- എറണാകുളം ടൗണ്‍ റൂട്ടില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേര്‍ത്തല, തുറവൂര്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍

പ്രതിവാര ട്രെയിനുകള്‍ സര്‍വീസ് നീട്ടി

പ്രതിവാര ട്രെയി നുകളുടെ സര്‍വീസ് രണ്ടാഴ്ച്ചത്തേക്കു നീട്ടി.വെള്ളിയാഴ്ച്ചകളിലെ തിരുവനന്തപുരം നോര്‍ത്ത് - സാന്ദ്രഗച്ചി പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് (06081) 13 വരെ സര്‍വീസ് നടത്തും. തിങ്കളാഴ്ചകളിലെ സാന്ദ്രഗച്ചി - തിരുവനന്തപുരം നോര്‍ത്ത് പതിവാര സ്‌പെഷല്‍ എക്പ്രസ് (06082) 16 വരെ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളിലെ എറ ണാകുളം ജങ്ഷന്‍ - പട്ന ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് (06085) 13 വരെ നീട്ടി. ചൊവ്വാഴ്ചകളിലെ പട്ന ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് - (06086) 17 വരെ നീട്ടി.

Maintenance Work: Changes to Train Services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

ദീപാവലിക്ക് തിരക്ക് ഇല്ലാത നാട്ടിലെത്താം; സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

മൂന്ന് ചക്രവാതച്ചുഴികള്‍; ഞായാറാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 04 | വിദേശജോലി ശ്രമങ്ങൾ വിജയിക്കും, കുടുംബസ്വത്ത് വീതം വയ്ക്കും

'ഡിസംബര്‍ 31 നകം വാദങ്ങളും രേഖകളും സമര്‍പ്പിക്കണം'; വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 21 ന് പരിഗണിക്കും