തളിപ്പറമ്പില്‍ വന്‍ തീപിടിത്തം 
Kerala

തളിപ്പറമ്പില്‍ വന്‍ തീപിടിത്തം; കെട്ടിടങ്ങള്‍ കത്തിനശിച്ചു

ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തം. വൈകുന്നേരം അഞ്ചോടെ കെ ബി ആർ കോംപ്ലക്സിലാണ് അപകടം. നിരവധി കടകൾ കത്തി നശിച്ചു. കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ അ​ഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി.

രണ്ടു കോംപ്ലക്സുകളിലെ അൻ‌പതോളം സ്ഥാപനങ്ങളിലേക്ക് തീ പടർന്നതായാണ് വിവരം, തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായ കട‌യ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപനശാലകളിലേക്കും തീ പടർന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്. കോംപ്ലക്സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

എട്ടു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫിസർ പറഞ്ഞു. തീ ഒരുപരിധി വരെ നിയന്ത്രണവിധേയമാക്കാനായെന്നും ആദ്യം തീപിടിച്ച കടകളാണ് പൂർണമായും കത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീപിടിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞാണ് തളിപ്പറമ്പ് ഫയർഫോഴ്സ് പോലും സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

major fire in kannur thalipparampa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|'സ്വപ്ന ബജറ്റല്ല, യാഥാർഥ്യ ബോധമുള്ളത്'; ന്യൂ നോര്‍മല്‍ കേരളമെന്ന് ധനമന്ത്രി

സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന ബജറ്റ്, ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും; കെ എന്‍ ബാലഗോപാല്‍

പാലക്കാട്ടെ ട്വന്റി 20 യിലും കൂട്ടരാജി; എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധം

ബജറ്റിൽ പ്രതീക്ഷയോടെ കേരളം; അജിത് പവാറിന് വിട; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊളംബിയയില്‍ വിമാനാപകടം; 15 പേര്‍ മരിച്ചു

SCROLL FOR NEXT