പ്രതീകാത്മക ചിത്രം 
Kerala

വാഹനത്തില്‍ പോകാന്‍ മടി, എട്ടുവയസ്സുകാരിയെ രണ്ടുവര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍ 

വണ്ടൂരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വണ്ടൂരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്.  പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കുട്ടിയെ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക