ബസ് അപകടം/ ടെലിവിഷന്‍ ദൃശ്യം 
Kerala

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

കൊണ്ടോട്ടി ബൈപ്പാസില്‍ രാവിലെ ആറുമണിക്കായിരുന്നു അപകടം. ലോറി ഇടിച്ചതിനെത്തുടര്‍ന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. 

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് അസിസ്റ്റന്റാണ് മരിച്ച വിജി. മൊറയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. മെഡിക്കല്‍ കോളജിലേക്ക് ജോലിക്ക് പോകുകയായിരുന്നു. 

മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍