മലപ്പുറം ന​ഗരസഭ 
Kerala

നികുതി അടച്ചാൽ സ്മാർട് ടിവി സമ്മാനം, പ്രത്യേക ഓഫറുമായി മലപ്പുറം ന​ഗരസഭ

ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ വാർഡ് തലങ്ങളിൽ നികുതി പിരിവിനായി പ്രത്യേക സംവിധാനം ഒരുക്കും.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ആകർഷകമായ പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ. ഫെബ്രുവരി 28ന് മുമ്പ് നഗരസഭയിൽ നികുതി അടവാക്കുന്ന നികുതി ദായകരിൽ നിന്ന് വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകും. സ്മാർട് ടിവിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പ്രഷർ കുക്കർ.

കൂടാതെ ഏറ്റവും അധികം നികുതി പിരിക്കുന്നതിന് നേതൃത്വം നൽകുന്ന നഗരസഭ കൗൺസിലർക്ക് വാർഷിക പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപയുടെ പ്രവർത്തികൾ തനത് ഫണ്ടിൽ നിന്നും അധികമായി അനുവദിക്കും. 70 ശതമാനത്തിന് മുകളിൽ നികുതി പിരിക്കുന്ന വാർഡിലെ ജനപ്രതിനിധികൾക്ക് മൊമെന്‍റോ നൽകി ആദരിക്കും.

വാണിജ്യ-താമസ കെട്ടിട നികുതികളും പ്രൊഫഷണൽ നികുതികളുമടക്കം നഗരസഭയ്ക്ക് ലഭിക്കാനുള്ള നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ജനുവരി 10 മുതൽ 20 വരെ കൂടിയ നികുതി കുടിശ്ശികയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഡിമാൻ്റ് നോട്ടീസ് നൽകും. തുടർന്ന് ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ വാർഡ് തലങ്ങളിൽ നികുതി പിരിവിനായി പ്രത്യേക സംവിധാനം ഒരുക്കും.

ഫെബ്രുവരിയിലെ പൊതുഅവധി ദിവസങ്ങളിലും ഓഫീസിൽ നികുതി സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുവാനും, പ്രൊഫഷണൽ ടാക്സ് പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനായി ഓഫീസ്, സ്ഥാപന മേധാവികളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT