പ്രതീകാത്മക ചിത്രം 
Kerala

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മദ്രാസ് ഐഐടിയ്ക്കുള്ളിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ വിഭാ​ഗത്തിലെ ​ഗവേഷണ വിദ്യാർഥിയും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. 

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുഖവും ചില ശരീരഭാ​ഗങ്ങൾക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.

രാവിലെ കാമ്പസിൽ എത്തിയ ഉണ്ണികൃഷ്ണനെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല പ്രദേശത്തുള്ളത്. മറ്റെവിടെയോവച്ച് കത്തിച്ചശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുവന്നിട്ടതാകാമെന്നാണ് കരുതുന്നത്.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല