കൊല്ലപ്പെട്ട വിനു കുമാർ, ഏറോണിക്‌സ് കമ്പനി/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ബം​ഗളൂരുവിലെ ഇരട്ട കൊലപാതകം; മരിച്ചവരിൽ ഒരാൾ മലയാളി 

കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ബം​ഗളൂരുവിലെ ടെക് കമ്പനിയിൽ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്. ഏറോണിക്‌സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ആയിരുന്നു വിനു കുമാർ. ആക്രമണത്തിൽ കമ്പനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടു.

ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കമ്പനിയിൽ നിന്നും പുറത്താക്കിയ ഫെലി‌ക്സ് എന്ന യുവാവിന്റെ നേതൃത്വത്തിൽ മൂന്നം​ഗ സംഘം കമ്പനിയിൽ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കമ്പനിയിൽ നിന്നും പുറത്തായ ശേഷം ഫെലി‌ക്സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.  സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ‌ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേ​ഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT