മരിച്ച പ്രീതി / ടെലിവിഷന്‍ ചിത്രം 
Kerala

പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍, മരണ വിവരം പോലും അറിയിച്ചില്ലെന്ന് അച്ഛന്‍; ഭര്‍ത്താവ് അറസ്റ്റില്‍

മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും, പ്രീതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പൂനെ : പൂനെയില്‍ മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബുധനാഴ്ചയാണ് കൊട്ടാരക്കര വാളകം സ്വദേശിയായ 29കാരിയായ പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൂനെ ബുസൂരി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും, പ്രീതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. കൊലപാതകമാണെന്നും, പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും പ്രീതിയുടെ അച്ഛന്‍ പറയുന്നു. മരണവിവരം പോലും തങ്ങളെ അറിയിച്ചില്ല. മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

അഞ്ചുവര്‍ഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നു. അഖിലിന്റെ അമ്മയെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT