കൊല്ലപ്പെട്ട മാനുവല്‍ 
Kerala

അമേരിക്കയിൽ വീണ്ടും കൊലപാതകം: മലയാളിയായ 61കാരനെ മകൻ കുത്തിക്കൊന്നു

മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂജേഴ്സി: മലയാളികളെ ഞെട്ടിച്ച് അമേരിക്കയിൽ നിന്ന് വീണ്ടും കൊലപാതക വാർത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. മലയാളിയായ 61 കാരനായ മാനുവൽ തോമസിനെയാണ് മകൻ കുത്തിക്കൊന്നത്. സംഭവത്തിൽ 32കാരനായ മെൽവിൻ പിടിയിലായി.

ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതക കുറ്റം ഏറ്റെടുത്ത മെൽവിൻ പൊലീസിനു മുന്നിൽ കീഴടങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാലന്റൈൻസ് ദിനത്തിലാണ് കൊലപാതകം നടന്നത്. തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിനു ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. മാനുവലിന്റെ ഭാര്യ ലിസ 2021 മാര്‍ച്ചിലാണ് മരിക്കുന്നത്. മെല്‍വിനെ കൂടാതെ ലെവിന്‍ എന്ന മകനും ആഷ്‌ലി എന്ന മകളും ദമ്പതികള്‍ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും