മനേഷ് 
Kerala

കപ്പൽ യാത്രക്കിടെ മലയാളി മർച്ചന്റ് നേവി ഉദ്യോ​​ഗസ്ഥനെ കാണാതായി; തിരച്ചിൽ

അബുദാബിയിലെ ജബൽ ധാനയിൽ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ കപ്പൽ യാത്രക്കിടെ കാണാതായി. ലൈബീരിയൻ എണ്ണ കപ്പലായ എംടി പറ്റ്മോസിന്റെ മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയിൽ നിന്നു മലേഷ്യയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായതെന്നു കപ്പൽ കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. തിരച്ചിൽ തുടരുകയാണ്. 

അബുദാബിയിലെ ജബൽ ധാനയിൽ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലർച്ചെ നാല് മണിക്കു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയിൽ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതർ പറയുന്നത്. 

അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓ​ഗസ്റ്റ് മൂന്നിനാണ് മടങ്ങിയത്. കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ​ഗാർഡ‍ിനും പരാതി നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി