അദ്വൈത്  
Kerala

സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി; ക്യാംപസില്‍ പ്രതിഷേധം

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അദ്വൈത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

അദ്വൈതിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വാര്‍ഡന്‍ അലംഭാവം കാണിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ജീവന്‍ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിച്ചെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ആംബുലന്‍സ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു. ആശുപത്രിയിലും വേഗത്തില്‍ ചികിത്സ നല്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം വിദ്യാര്‍ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എന്‍ഐടി അധികൃതരുടെ വാദം.

Malayali student  dies by suicide in Surat NIT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

7,000mAh ബാറ്ററി; ഓപ്പോ കെ14 ലോഞ്ച് തിങ്കളാഴ്ച, അറിയാം ഫീച്ചറുകള്‍

പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണം അടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി

വയനാടിനായി രാഹുൽ സംഭാവന നൽകിയോ?, ഇന്ധനവില വർധന ഉടനില്ല, നഗരം യാഗശാലയായി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'പണ്ടത്തെ പോലെ മുസ്ലീം മത പണ്ഡിതരെ പുതിയ നേതാക്കള്‍ ഭയപ്പെടുന്നില്ല; പക്ഷേ...'- വിഡിയോ

SCROLL FOR NEXT