പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചുവെച്ചു, നിരവധി യുവതികളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു; മലയാളി ടെക്കി അറസ്റ്റില്‍

ബംഗളൂരുവില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കേസില്‍ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ജീവനക്കാരനായ ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാള്‍ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് വൈവാഹിക സൈറ്റുകളിലൂടെ പരിചയപ്പെട്ടാണ് യുവതികളെ തട്ടിപ്പിന് ഇരയാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കേരളത്തില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാള്‍ഡിന്റെ തട്ടിപ്പ്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുന്നത് കൂടാതെ പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ തട്ടിപ്പിന് ഇരയായി പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും