മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവര്‍ഷങ്ങളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്..മലയാള ചലച്ചിത്ര സംവിധായകന് ആര് ശരത് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. സായാഹ്നം, ശീലാബതി, ബുദ്ധന് ചിരിക്കുന്നു, സ്ഥിതി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ സായാഹ്നം ഏഴ് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.. സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി..പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.. ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates