പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

suresh gopi
കേന്ദ്രമന്ത്രി സുരേഷ് ഗോപി
Edited By:
Updated on
1 min read

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.

ഇന്ന് വൈകീട്ട് 5:45-നായിരുന്നു സംഭവം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുതിയ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സുരേഷ്ഗോപി. പാലിയേക്കരയില്‍ എത്തിയപ്പോള്‍ ദേശീയപാതയില്‍ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. ടോള്‍പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

suresh gopi
കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

എമര്‍ജന്‍സി ട്രാക്കില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സുരേഷ്ഗോപിയും പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും 12 ടോള്‍ബൂത്തുകളും തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ഏകദേശം 10 മിനിറ്റ് നേരമാണ് ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ് ഗോപിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുറന്നുവിട്ടത്.

ദിവസങ്ങളായി ടോള്‍പ്ലാസയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വാഹനയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു കിടന്ന് വലയുകയാണ്. ആമ്പല്ലൂര്‍ മുതല്‍ തലോര്‍വരെ ദേശീയപാതയില്‍ മിക്കവാറും വാഹനങ്ങളുടെ നീണ്ടനിരയുണ്ട്. എന്നാല്‍ ടോള്‍പ്ലാസ അധികൃതരോ പോലീസോ വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

suresh gopi
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്
suresh gopi
'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി
Summary

Union Minister Suresh Gopi intervened at the Paliyekkara Toll Plaza in Thrissur due to severe traffic congestion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com