'പരാതിയുണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണം'; പിണറായി വിജയനെ പിന്തുണച്ച് എംഎ ബേബി

തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബേബിയുടെ പ്രതികരണം.
MA BABY and PINARAYI VIJAYAN
എം എ ബേബി, പിണറായി വിജയൻ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ? തീരുമാനങ്ങളില്‍ പരാതിയും പരിഭവവും ഉണ്ടെങ്കിലും സിപിഎമ്മുകാര്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് തന്നെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞതിനെ പിന്തുണച്ചുകൊണ്ടായിരുന്നു ബേബിയുടെ പ്രതികരണം.

'കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കള്‍ വിശദീകരിച്ചത് പോലെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്വത്തില്‍ ഏത് സാഹചര്യത്തിലും വ്യതിചലിച്ച് പോകാന്‍ പാടില്ല. അത് തെറ്റാണ്. അങ്ങനെയൊരു തെറ്റായ നിലപാടിലേക്ക് അവര്‍ പോകുന്നതിന് കാരണമായ പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടത്. തെറ്റുകള്‍ ഏറ്റ് പറയാനും തിരിച്ചറിയാനും കഴിയുന്ന പാര്‍ട്ടിയാണ് സിപിഎം' എംഎ ബേബി പറഞ്ഞു.

MA BABY and PINARAYI VIJAYAN
തൃശൂര്‍ പാതിരി ഗഡീസ്, ഷെപേര്‍ഡ്‌സ് ഇലവന്‍, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി...; 'കത്തനാര്‍ ലീഗി'നൊരുങ്ങി വൈദികര്‍

'സിപിഎമ്മിന് വോട്ട് ചെയ്തുകൊണ്ടിരുന്ന കുറേ അധികം ആളുകള്‍ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു ചെയ്തില്ല. എതിരായി മത്സരിച്ചവര്‍ക്ക് വോട്ട് ചെയ്തു. അങ്ങനെ വോട്ട് ചെയ്യാന്‍ പാടുണ്ടോ...' ബേബി ചോദിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ ഒരു പ്രതിജ്ഞയുണ്ട്..സര്‍വ്വതിലും ഉപരിയായി പാര്‍ട്ടി താത്പര്യമാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന് ഓരോ പാര്‍ട്ടി അംഗവും പ്രതിജ്ഞയെടുക്കണം. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികളെ കുറിച്ചൊക്കെ സഖാക്കള്‍ക്ക് പരാതിയും പരിഭവവും ഉണ്ടാകാം. പക്ഷേ പരാതിയോ പരിഭവമോ പാര്‍ട്ടിക്കെതിരായ വോട്ട് ചെയ്യുന്നതിലേക്ക് പോകാന്‍ പാടില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ബേബി പറഞ്ഞു.

പാര്‍ട്ടി ആന്തരിക ചികിത്സയിലാണ്, ചിലപ്പോള്‍ ചവുട്ടി പിഴിയല്‍ വേണ്ടിവരുമെന്നും എം എ ബേബി വ്യക്തമാക്കി. നേതൃമാറ്റം എന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയാണ്. തിരുത്തലുകള്‍ ഉണ്ടാകും, അത് തുടര്‍ച്ചയായ നടപടിയാണ്. ജനങ്ങള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചത്. ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയായ ചിലത് പാര്‍ട്ടിയിലും വന്നുവെന്നും എം എ ബേബി പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ നടത്തുന്നത് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടല്ല. സംസ്ഥാന കമ്മിറ്റികള്‍ ആവശ്യം മുന്നോട്ട് വെച്ചതിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

MA BABY and PINARAYI VIJAYAN
കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ഒരുമിച്ചു ജീവിച്ചു; ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ
MA BABY and PINARAYI VIJAYAN
ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍
Summary

'CPM members should vote for the party candidate'; MA Baby supports Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com