കണ്ണൂര്‍: പഴയങ്ങാടിയില്‍ കൊലക്കേസ് പ്രതിയായ യുവാവ് മാരകായുധവുമായെത്തി അയല്‍വാസിയുടെ വീടും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അടിച്ചു തകര്‍ത്തു. മാടായി വെങ്ങര ഹിന്ദു എല്‍ പി സ്‌കൂളിന് സമീപത്തെ മുങ്ങത്ത് ഹൗസില്‍ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് ആക്രമണം നടന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാര്‍ (39) ആണ് അക്രമം നടത്തിയത്. വീടിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ഗ്ലാസും അടിച്ചു തകര്‍ത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകര്‍ത്തു.
കിടപ്പുമുറിയിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടാണ് കുടുംബം ഞെട്ടിയുണര്‍ന്നത്. ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates