സെബിന്‍ ബെന്നി 
Kerala

കൊച്ചി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ചു; അക്രമി പിടിയില്‍

യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എന്‍ട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്‌ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടില്‍ സെബിന്‍ ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യാന്തര ടെര്‍മിനലിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ച് അതിക്രമം കാട്ടുകയായിരുന്നു. യുവതിയെ നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എന്‍ട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ എംഎച്ച് അനുരാജ്, എസ്‌ഐ എസ്എസ് ശ്രീലാല്‍, എഎസ്‌ഐ റോണി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Man Arrested After Allegedly Assaulting Woman at Kochi Airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും