പ്രതീകാത്മക ചിത്രം 
Kerala

ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിട്ടും വിട്ടില്ല; 'സദാചാര പൊലീസിങ്ങ്'; ഒരാള്‍ അറസ്റ്റില്‍

ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെഞ്ഞാറമൂട്ടില്‍ യുവതിയ്ക്കും ഭര്‍ത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവതിയുടെ പരാതിയില്‍  ഒരാളെ അറസ്റ്റ് ചെയ്തു. 52 കാരനായ കരിഞ്ചാത്തി സ്വദേശി മോഹനനാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കല്‍ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട് സ്വദേശികളായ ദമ്പതികള്‍ കീഴായിക്കോണത്ത് വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്‌സായ യുവതിയെ ഭര്‍ത്താവായ അര്‍ജുന്‍ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയിരുന്നു. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.

തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവര്‍ കൂട്ടാക്കാതെ ചോദ്യം ചെയ്യല്‍ തുടരുകയും ഇത് എതിര്‍ത്ത ഭര്‍ത്താവിനെയും തടയാന്‍ ശ്രമിച്ച യുവതിയേയും മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പൊലീസ് പട്രോളിംഗ് വാഹനം എത്തുകയും സംഘത്തില്‍പ്പെട്ട ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതിനിടയില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി.

പ്രതികള്‍ക്കെതിരേ 294( യ), 323, 324,354 , 354അ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ വെഞ്ഞാറമൂട്  കരിഞ്ചാത്തി സ്വദേശികളായ  ഒന്നാംപ്രതി സ്മൃതിന്‍, മൂന്നാംപ്രതി  സുബിന്‍  എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം