Kerala

രണ്ട് കുട്ടികളുടെ അമ്മയോട് പ്രണയാഭ്യര്‍ഥന; യുവതി നിരസിച്ചതിന് പിന്നാലെ ക്രൂരമര്‍ദ്ദനം; മുഖത്ത് തുപ്പി; അറസ്റ്റ്

ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ യുവതി  താമസം മാറുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. 32 കാരനായ ചേര്‍ത്തല സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. ഇവര്‍ ഒരു വര്‍ഷം മുമ്പു വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ അയ്യപ്പന്‍കാവിലേയ്ക്ക് താമസം മാറുകയായിരുന്നു.

 കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ ജോലിക്കു പോകുന്നതിനായി രാവിലെ ഏഴുമണിക്ക് അയ്യപ്പന്‍കാവ് ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഇയാള്‍ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്‌തെന്നാണ് പരാതി. 

യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരാതിക്കാരിയുടെ വീടിന് സമീപത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി