എം ഷിജു 
Kerala

തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിലുള്ള വൈരാ​ഗ്യം; അന്ധനായ കട ഉടമയെ സോഡാക്കുപ്പികൊണ്ട് തലയ്‌ക്കടിച്ചു; അറസ്റ്റ് 

കട ഉടമയെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആനാട് വട്ടറത്തലയ്‌ക്ക് സമീപം മുറുക്കാൻ കട നടത്തുന്ന ബിനു കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

കടയിൽ വന്ന പ്രതി ബിനുവിനോട് തീപ്പെട്ടി ചോദിച്ചു. കടയുടമ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ കടയിലുണ്ടായിരുന്ന സോഡാക്കുപ്പി എടുത്ത് ബിനുവിന്റെ നെഞ്ചിലും തലയ്‌ക്കും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ നെടുമങ്ങാട് എസ്എച്ചഒ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT