കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു ടെലിവിഷന്‍ ചിത്രം
Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഇടുക്കിയില്‍ ഡ്രൈവര്‍ വെന്തുമരിച്ചു

ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ:ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തെ തുടര്‍ന്ന് കുറച്ചുനേരം ഗതാഗതം സ്തംഭിച്ചിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍