ജിഎസ് ബൈജു 
Kerala

വഴിയാത്രക്കാരന്റെ കൈ ഹാൻഡിലിൽ തട്ടി അപകടം, ബൈക്ക് യാത്രികൻ മരിച്ചു

അപകടത്തിൽ മരിച്ചത് കാലടി സ്വദേശി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബൈക്കിന്റെ ഹാൻഡിലിൽ വഴിയാത്രക്കാരന്റെ കൈ തട്ടി നിയന്ത്രണം തെറ്റി മറിഞ്ഞുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. 
കാലടി സ്വദേശി ജിഎസ് ബൈജു (56) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വെള്ളിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവം. കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജങ്ഷനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് വഴിയാത്രക്കാരനായ യുവാവ് വരുന്നതിനിടെ ബൈജു സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ കൈ അബദ്ധത്തിൽ തട്ടുകയായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് റോഡിലേക്ക് മറിഞ്ഞു വീണു. വീഴ്ചയിൽ ബൈജുവിന്റെ തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. കോവളം പൊലീസെത്തിയാണ് ബൈജുവിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11 മണിയോടെ മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍