കുളത്തില്‍ മുങ്ങിമരിച്ച അച്ഛനും മകനും 
Kerala

മകന്‍ കുളത്തില്‍ മുങ്ങിമരിച്ചു; പിന്നാലെ അച്ഛനും

അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ എടയന്നൂരില്‍ കുളത്തില്‍ മുങ്ങി മരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പതിനാലുവയസുള്ള മകന്‍ രംഗീത് രാജ് ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം.

മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരന്നു. കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രംഗീത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT