ആനന്ദ് കൃഷ്ണൻ 
Kerala

പല്ലു തേക്കുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി തെറിച്ചു വീണു, യുവാവിന് ദാരുണാന്ത്യം 

ട്രെയിൽ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

രാവിലെ ട്രെയിനിൽ പല്ലു തേക്കുമ്പോൾ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി ആനന്ദ് തെറിച്ചു വീഴുകയായിരുന്നു എന്ന വിവരമാണ് റെയിൽവെ അധികൃതർ നൽകിയതെന്നും സഹോദരൻ അനൂപ് കൃഷ്ണൻ പറഞ്ഞു. പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവെ ​ഗേറ്റിന് സമീപമാണ് സംഭവം.

മരപ്പണിക്കാരനായ ആനന്ദ് 17 വർഷമായി കണ്ണൂരിലാണ്. മൃതദേഹം  രാത്രി വൈകി വിശ്വപുരത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു വന്നു. സംസ്കാരം ഇന്ന് നടക്കും. കരിഞ്ച കിഴക്കുംകര പുത്തൻ വീട്ടിൽ കൃഷ്ണൻ ആശാരി അമ്പിളി ദമ്പതികളുടെ മകനാണ് ആനന്ദ് കൃഷ്‌ണൻ. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

SCROLL FOR NEXT