Man Found Dead in Marayoor Villagers Allege Wild Elephant Attack file
Kerala

മറയൂരിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ; കാട്ടാന ആക്രമണമെന്ന് നാട്ടുകാർ, പ്രതിഷേധം (വിഡിയോ)

സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ (55) ആണ് മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.

അതേസമയം, സംഭവസ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടാന ആക്രമണമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

Man Found Dead in Marayoor Villagers Allege Wild Elephant Attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അതിശക്തമഴ മുന്നറിയിപ്പ്, ഡാമുകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ഇന്നത്തെ 5 വാര്‍ത്തകള്‍

ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയില്‍; അറസ്റ്റ് നടപടിക്രമം പാലിച്ചല്ലെന്ന് പ്രതികൾ

നീരൊഴുക്ക് ശക്തം, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം