കോടതി ശിക്ഷിച്ച പ്രതി 
Kerala

ശുചിമുറിയില്‍ കൊണ്ടുപോയി ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിനതടവ്, 25,000 രൂപ പിഴ

പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ  പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പോര്‍ക്കുളം സ്വദേശി സുധീറിനെയാണ്  കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2017 ഡിസംബര്‍ 26ന് ആയിരുന്നു സംഭവം.

പ്രതി ഇയാളുടെ  വീടിന്റെ  പുറകുവശത്തെ ശുചിമുറിയിലേയ്ക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.  പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎസ് ബിനോയിയും,  സഹായിക്കുന്നതിനായി അഡ്വ. അമൃതയും ഹാജരായി.  20 സാക്ഷികളെ വിസ്തരിക്കുകയും 19രേഖകളും, തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു