man in Kanhangad died of a heart attack 
Kerala

ഭാര്യയ്ക്ക് കടന്നല്‍കുത്തേറ്റു, നിലവിളികേട്ട് ഓടിയെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു

തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന്‍ നായരുടെ ഭാര്യ രാജാമണിയെ കടന്നല്‍ ആക്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഭാര്യയെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്.

വീട്ടുപറമ്പില്‍നിന്ന് തെങ്ങോല ശേഖരിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ടാണ് നാരായണന്‍ നായരുടെ ഭാര്യ രാജാമണിയെ കടന്നല്‍ ആക്രമിച്ചത്. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാരായണന്‍ പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. രാജാമണി ചികിത്സയിലാണ്.

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാരായണന്‍ നായര്‍ മരിച്ചു. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.

A man in Kanhangad died of a heart attack after witnessing his wife being attacked by wasps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല', നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്‍

കിരീടം തേടി കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

'സാമ്പത്തിക ഇടപാടുകളില്ല'; പോറ്റിയെ വീട്ടിലും ബംഗളൂരുവിലും വെച്ച് കണ്ടിട്ടുണ്ട് ; അടൂര്‍ പ്രകാശിന്റെ മൊഴി

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടു?; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

വഴുതക്കാട് വാഹനാപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; 'നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു'

SCROLL FOR NEXT