പ്രതീകാത്മക ചിത്രം 
Kerala

ആയുര്‍വേദ മസാജ് ചെയ്യാമെന്ന് വാഗ്ദാനം; വിദേശവനിതയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍

പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത് 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നെതര്‍ലാന്‍ഡ്‌സ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. 

രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ത്രീ. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. അതിക്രമം ഉണ്ടായ കാര്യം സ്ത്രീ പൊലീസിനെ അറിയിച്ചു. 

ഉടന്‍ തന്നെ സിന്ധി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, പ്രതിക്കായി നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT