Rajesh screen grab
Kerala

ഹോട്ടല്‍ ഉടമയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി, സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം; വീണ്ടും അറസ്റ്റ്

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഹോട്ടലുടമയെ രാജേഷ് കൊലപ്പെടുത്തിയത്. ജോലിക്ക് എത്താതിരുന്നത് ചോദ്യം ചെയ്ത ഹോട്ടലുടമയെ ഇതര സംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഹോട്ടലുടമയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് വീണ്ടും അറസ്റ്റിലായി. അടിമലത്തുറ സ്വദേശി രാജേഷാണ് (40) അറസ്റ്റിലായത്. കൊലപാതകത്തിന്റെ വിഡിയോ പൊലീസിന് കൈമാറിയത് കൈമാറിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഹോട്ടലുടമയെ രാജേഷ് കൊലപ്പെടുത്തിയത്. ജോലിക്ക് എത്താതിരുന്നത് ചോദ്യം ചെയ്ത ഹോട്ടലുടമയെ ഇതര സംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ വീഡിയോ ഉണ്ടായിരുന്ന ഫോണ്‍ ഹോട്ടലുടമയുടെ സഹോദരി പൊലീസിന് കൈമാറിയിരുന്നു. ഈ വൈരാഗ്യമാണ് അവരെ കൊലപ്പെടുത്താന്‍ രാജേഷ് ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പാണ് കൊലപാതക ശ്രമം ഉണ്ടായത്. ഭയം മൂലം ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. പ്രതിയുടെ ശല്യം രൂക്ഷമായപ്പോള്‍ ഇവര്‍ താമസം മാറുകയും ചെയ്തിരുന്നു. എന്നിട്ടും ബന്ധുക്കളുള്‍പ്പെടെയുളളവരുടെ വീടുകളിലെത്തി ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഹോട്ടലുടമയുടെ കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഴക്കൂട്ടത്തെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

Man released on bail in hotel owner murder case, attempts to murder sister; arrested again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT