കഠിനതടവിന് ശിക്ഷിക്കപ്പെട്ട ചന്ദ്രന്‍ 
Kerala

14കാരിയെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 70കാരന് പത്ത് വര്‍ഷം കഠിനതടവ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അതിജീവിതയെ പ്രലോഭിപ്പിച്ച് തന്റെ കടയിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  14കാരിയെ പീഡിപ്പിച്ച കേസ്സില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും.  തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയുടെതാണ് ഉത്തരവ്. തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്വാമല പാറക്കുളങ്ങര ചന്ദ്രന് ശിക്ഷ വിധിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അതിജീവിതയെ പ്രലോഭിപ്പിച്ച് തന്റെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതിന് 2016 ലാണ് പ്രതിയെ പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2016ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 19 രേഖകളും 5 തൊണ്ടിമുതലുകളും ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ: കെ.പി. അജയ്കുമാര്‍ ഹാജരായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുതിച്ച് ഗോള്‍ഡ് ഇടിഎഫുകള്‍, സ്വര്‍ണവില വീണ്ടും 1,11,000ന് മുകളില്‍; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു

'ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്'; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്