മദ്യവില്‍പ്പനശാലയിലെ മോഷണത്തിന്റെ ദൃശ്യം 
Kerala

പട്ടാപ്പകല്‍ 7300 രൂപ വില വരുന്ന രണ്ടു മദ്യക്കുപ്പികള്‍ 'അടിച്ചുമാറ്റി', സിസിടിവി ദൃശ്യം പുറത്ത്, അന്വേഷണം 

പട്ടാപ്പകല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്ന് വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പട്ടാപ്പകല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ നിന്ന് വിലകൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകീട്ട് നിത്യേനയുള്ള സ്റ്റോക്ക് പരിശോധനയില്‍ കുറവ് കണ്ടപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.

കടവന്ത്രയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ സെല്‍ഫ് സര്‍വീസ് പ്രീമിയം മദ്യവില്‍പ്പനശാലയില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്. 5800 രൂപ വില വരുന്ന ബെല്‍വെഡെരെ വോഡ്കയും 1500 രൂപ വില വരുന്ന ബകാര്‍ഡി ലെമണുമാണ് മോഷണം പോയത്. 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മദ്യക്കുപ്പികള്‍ വസ്ത്രത്തില്‍ ഒളിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പട്ടാപ്പകല്‍ മദ്യവില്‍പ്പനശാലയില്‍ മോഷണം

വൈകീട്ട് പതിവായുള്ള സ്റ്റോക്ക് പരിശോധനയില്‍ രണ്ട് മദ്യക്കുപ്പികളുടെ കുറവ് കണ്ടു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

അസമിൽ 'ഹിമന്ത' തന്നെ, വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്; എക്സിറ്റ് പോൾ ഫലം

ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

ഇന്ത്യ വെന്തുരുകും: 2046 വരെ അധിക 'അതീവ ഉഷ്ണ ദിവസങ്ങള്‍' ; മുന്നറിയിപ്പുമായി പഠനം

SCROLL FOR NEXT