പ്രതീകാത്മക ചിത്രം 
Kerala

പ്രസന്റേഷൻ സെറ്റ് വേണം, കടയിലെത്തിയയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ ചുറ്റിക കൊണ്ടടിച്ച് രക്ഷപെട്ടു, ഗുരുതര പരിക്ക്

സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ആളാണ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സ്വർണമാല മോഷ്ടിച്ചത് പ്രതിരോധിക്കാൻ ശ്രമിച്ച സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചശേഷം പ്രതി രക്ഷപെട്ടു. അരിമ്പൂർ നാലാം കല്ല് സെന്റർ സാന്ദ്ര സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന 54കാരിയായ പേളി വർഗീസ് ആണ് ആക്രമണത്തിന് ഇരയായത്. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ആളാണ് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ചത്. 

ഇന്ന് വൈകിട്ട് നാല് മണിയോടെ പ്രസന്റേഷൻ സെറ്റ് വേണമെന്നു പറഞ്ഞാണ് പ്രതി കടയിലെത്തിയത്. പ്രസന്റേഷൻ സെറ്റ് മുകൾ നിലയിലാണെന്ന് പറഞ്ഞ് എടുത്തുകാട്ടാൻ ഒപ്പം ചെന്നതാണ് പേളി. പടികയറുന്നതിനിടെയ ഇയാൾ മാല പൊട്ടിക്കാൻ കടന്നുപിടിച്ചു. എതിർത്തപ്പോൾ തലയ്ക്ക് അടിച്ച് അക്രമി ഓടി രക്ഷപ്പെട്ടു. തലപൊട്ടി ചോരയൊലിച്ച നിലയിൽ കടയ്ക്കു പുറത്തിറങ്ങിയ പേളിയെ അടുത്തുള്ള കടക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കടയിൽ സിസിടിവി ഇല്ലാത്തതിനാൽ ദൃശ്യം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT