Manju Warrier 
Kerala

'ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന'; മഞ്ജു വാര്യര്‍ അന്നു പറഞ്ഞത്...

വേദിയില്‍ ദിലീപ് അടക്കമുള്ള താരങ്ങള്‍ ഇരിക്കെയാണ് ഗൂഢാലോചനയെക്കുറിച്ച് മഞ്ജു ആരോപണം ഉന്നയിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതി വളപ്പില്‍ വെച്ചു ദിലീപ് നടത്തിയ ആരോപണത്തോടെ, മുന്‍ഭാര്യ മഞ്ജു വാര്യരുടെ മുന്‍ പ്രതികരണം വീണ്ടും ചര്‍ച്ചയാകുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞതോടെയാണ്, തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്നാണ് ദിലീപ് ആരോപിച്ചത്. ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയും, ഏതാനും ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയെന്നുമാണ് ദിലീപ് പറഞ്ഞത്.

കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച സംഭവം നടന്നതിന്റെ പിറ്റേന്ന്, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മഞ്ജുവാര്യര്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത്. ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുകയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. വേദിയില്‍ ദിലീപ് അടക്കമുള്ള താരങ്ങള്‍ ഇരിക്കെയാണ് ഗൂഢാലോചനയെക്കുറിച്ച് മഞ്ജു ആരോപണം ഉന്നയിച്ചത്.

അന്ന് മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്:

'ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരുസ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു, നന്ദി''.

With Dileep's allegations made after he was acquitted in the actress assault case, Manju Warrier's previous response is being discussed again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ഇ- ഇൻവോയ്‌സിംഗ് ചട്ടങ്ങൾ ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴയെന്ന് യു എ ഇ

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

'ലോക'യുടെ വിജയത്തോടെ താരങ്ങള്‍ പേടിയില്‍; ആ നടന്‍ ഉപേക്ഷിച്ചത് അഞ്ച് സിനിമകള്‍: ജീത്തു ജോസഫ്

SCROLL FOR NEXT