Kunnath Mohammed 
Kerala

മങ്കടയില്‍ സ്ഥാനാര്‍ഥിയെ മാറ്റി സിപിഎം; മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവ്; ഒടുവില്‍ ട്വിസ്റ്റ്

സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മങ്കടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലിക്കെതിരെ മുന്‍ മുസ്ലീം ലീഗ് നേതാവ് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. മുസ്ലീംലീഗ് മുന്‍ മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അലിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകും. നിലവില്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംപി അലവിയെ മാറ്റും.

മഞ്ഞളാംകുഴി അലിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ആളാണ് കുന്നത്ത് മുഹമ്മദ്. ഇതേതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കുന്നത്ത് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് എംപി അലവിയെ മങ്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമാണ് അലവി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് സ്വതന്ത്രനെ കളത്തിലിറക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. അതിലാണ് വീണ്ടും ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.

Mankada: CPM pulls a surprise; former IUML leader to challenge Manjalamkuzhi Ali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശനെ വെട്ടുമോ?; ചെന്നിത്തല നാളെ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പൊലീസ്; മര്‍ദനമേറ്റ യുവതി മരിച്ചു; പ്രതി ഒളിവില്‍

'ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്ത്; പാര്‍ട്ടി പഴയകരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചു'

കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

SCROLL FOR NEXT