മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു ടിവി ദൃശ്യം
Kerala

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

അട്ടപ്പാടിയില്‍ പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് വരുന്നവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം