പൊയ്ക്കാട്ടുശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടേയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന മന്ത്രി കെ ബി ഗണേഷ് കുമാര്‍ സമകാലിക മലയാളം
Kerala

Ganesh Kumar: 'മന്നത്തുപത്മനാഭനെ ജാതീയവാദിയായി വിലയിരുത്താനാവില്ല, മതത്തേയും ആധ്യാത്മികതയേയും വേര്‍തിരിച്ചു കാണാന്‍ കഴിയണം'

''സമൂഹത്തിലെ അനാചാരങ്ങളെ തൂത്തെറിയാന്‍ തന്റേടത്തോടെ രംഗത്തുവന്നയാളാണ് മന്നത്തുപത്മനാഭന്‍. അതുകൊണ്ടു തന്നെ മന്നത്തു പത്മനാഭനെ ജാതീയവാദിയായി ഒരിക്കലും വിലയിരുത്തുവാന്‍ കഴിയുകയില്ല. ''

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മതത്തേയും ആധ്യാത്മികതയേയും വേര്‍തിരിച്ചു കാണാന്‍ കഴിയണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊയ്ക്കാട്ടുശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടേയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ അനാചാരങ്ങളെ തൂത്തെറിയാന്‍ തന്റേടത്തോടെ രംഗത്തുവന്നയാളാണ് മന്നത്തുപത്മനാഭന്‍. അതുകൊണ്ടു തന്നെ മന്നത്തു പത്മനാഭനെ ജാതീയവാദിയായി ഒരിക്കലും വിലയിരുത്തുവാന്‍ കഴിയുകയില്ല. മന്നത്തുപത്മനാഭന്റെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് ഇതര സമുദായങ്ങള്‍ക്കു കൂടി ഹിതകരമാകുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. ലഹരിയടിച്ച് മയങ്ങേണ്ടവരായല്ല മറിച്ച് ജീവിതത്തില്‍ നന്മകള്‍ ചെയ്ത് അത് ലഹരിയായി ആസ്വദിക്കുന്നവരായാണ് യുവതലമുറ മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം എ എന്‍ വിപിനേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. പി വി വിജയകുമാര്‍, ആര്‍ സുരേഷ് ബാബു. ആര്‍ വി രഘുനാഥ്, ആര്‍ ആര്‍ നായര്‍, ജ്യോതിഷ് കുമാര്‍ പഞ്ചവടി , ഡോ. അഭിജിത് രഘുനാഥ്, പി നാരായണന്‍ നായര്‍, ജയടീച്ചര്‍, പി എസ് വിശ്വംഭരന്‍, പി എസ് വിജയലക്ഷ്മി, വി ജി രാജഗോപാല്‍, ഇ ആര്‍ രഞ്ജു കൃഷ്ണന്‍, ജയകുമാര്‍ പെരുമ്പിള്ളി, ഇ ബി ഗണേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം