പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ; സംഘത്തിൽ നാല് സ്ത്രീകൾ; തിരച്ചിൽ

കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ; സംഘത്തിൽ നാല് സ്ത്രീകൾ; തിരച്ചിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പശുക്കടവിൽ ആറ് പേരടങ്ങിയ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് പാമ്പൻകോട് മലയിൽ എം സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിൽ ഇവർ എത്തിയത്. സംഘത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉണ്ടായിരുന്നു. അശോകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണു ഇവർ മടങ്ങിയത്. 

സംഘത്തിലെ ഒരാൾ തോക്കുമായി റോഡിൽ നിന്നു. മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ആറ് പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ പറഞ്ഞു.

ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി. കഴിഞ്ഞ വർഷം വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; ഒരു മരണം

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്