ട്വിറ്റർ ചിത്രം 
Kerala

ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 

അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. രാജ്യത്ത്  ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അടക്കം ചര്‍ച്ചയായതായിട്ടാണ് റിപ്പോര്‍ട്ട്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ്, പാര്‍ട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 

തൃശൂര്‍ ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ക്രിസ്തീയ സഭകളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാ​ഗമായി പാർട്ടി സംസ്ഥാന നേതാക്കളും ക്രിസ്തീയ പുരോഹിതന്മാരെ സന്ദർശിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍