മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം ടെലിവിഷൻ ദൃശ്യം
Kerala

മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം; സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തലും കൺവെൻഷനായി ഒരുക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. 130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ​ മണൽപ്പുറത്ത് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നി​ർവഹി​ക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായി​രി​ക്കും.

സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ ഡോ ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടർ അലോയോ, ഡോ രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രാസംഗികർ.

ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തലും കൺവെൻഷനായി ഒരുക്കിയിട്ടുണ്ട്. കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ