നജീബ് 
Kerala

കണ്ടൈനർ ലോറിയിൽ നിന്നും മാറ്റുന്നതിനിടെ അപകടം: മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു

കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക്  മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരിച്ചത്. നജീബിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടു വന്ന മാർബിൾ കണ്ടൈനർ ലോറിയിൽ നിന്ന് മറ്റൊരു ലോറിയിലേക്ക്  മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു.

ഉടൻ തന്നെ നജീബിനെ എടവണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരിലും സമാനമായ രീതിയിൽ മാർബിൾ ദേഹത്ത് വീണു ഒരു തൊഴിലാളി മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം,ആശങ്ക

'ഞാന്‍ മോദിയുടെ വലിയ ആരാധകന്‍, ഇന്ത്യക്ക് എന്താണോ വേണ്ടത്, അവര്‍ക്ക് അത് ലഭിക്കും'; ഫോണില്‍ ലൈവില്‍ എത്തി ട്രംപ്

മഴയിൽ നനയാതെ സ്റ്റൈലിഷാകാം! റെയിൻകോട്ട് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT