സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന്‍ പോകുന്നത് ഫയൽ
Kerala

കണ്ണന് മുന്നില്‍ പുതുജീവിതത്തിലേക്ക് കൈ പിടിക്കാന്‍, ഞായറാഴ്ച 328 വിവാഹങ്ങള്‍; റെക്കോര്‍ഡ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന്‍ പോകുന്നത്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ചിങ്ങം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡ് ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിനമായി ഈ ദിവസം മാറും. 277 വിവാഹങ്ങളാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍

ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ