Martin file
Kerala

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

വിചാരണക്കോടതിയുടെ വിധി പ്രസ്താവം പുറത്ത് വരുന്നതിന് തൊട്ട് മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ വിഡിയോ പുറത്തു വിടുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. തന്റെ പേര് വെളിപ്പെടുത്തി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ പങ്കുവെച്ച വിഡിയോ നീക്കണമെന്നു അതിജീവിത ആവശ്യപ്പെട്ടു.

വിചാരണക്കോടതിയുടെ വിധി പ്രസ്താവം പുറത്ത് വരുന്നതിന് തൊട്ട് മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ വിഡിയോ പുറത്തു വിടുന്നത്. അതിജീവിത ഉള്‍പ്പെടെ ചേര്‍ന്നുകൊണ്ടുള്ള ഒരു ഗൂഢാലോചനയാണെന്നായിരുന്നു മാര്‍ട്ടിന്റെ ആരോപണം. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയെന്നാണ് വിഡിയോയുടെ ഉള്ളടക്കം.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഈ വിഷയത്തില്‍ ആശങ്ക പങ്കുവെച്ചിരുന്നു. 16 ലിങ്കുകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. അതില്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ ഉണ്ട്. പൊലീസ് ഐടി ആക്ട് ഉള്‍പ്പെടെയുള്ളവ ചേര്‍ത്തുകൊണ്ട് ഇന്ന് തന്നെ പരാതിയില്‍ കേസെടുക്കുമെന്നാണ് വിവരം.

'Martin's video revealing his name should be removed'; Actress assault case survivor files complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT