മേരി ആന്റണി  
Kerala

ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു

മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയില്‍ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭരത് പിജെ ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു. 94 വയസ്സായിരുന്നു. മകള്‍ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയില്‍ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ പിജെ ആന്റണിയുടെ കല്ലറയില്‍ സംസ്‌കരിക്കും.

നാടകരംഗത്തെ ഒന്നിച്ചുള്ള യാത്രയില്‍ മൊട്ടിട്ട പ്രണയമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. പാലാ സ്വദേശിയായ മേരി, പി ജെ ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍ എന്ന നാടകത്തില്‍ വേഷമിടാന്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ അടുത്തത്. മേരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹത്തെ തുടര്‍ന്ന് പി ജെ ആന്റണിയുടെ സര്‍ഗജീവിതത്തിനും താങ്ങും തണലും പ്രചോനവുമായി മാറി മേരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

വേനലവധിയില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ വേണ്ട; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ശിവന്‍കുട്ടി

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍, സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

SCROLL FOR NEXT