തോമസ് ഐസക്ക്  ഫയൽ ചിത്രം
Kerala

മസാല ബോണ്ട് കേസ്: തോമസ് ഐസക്ക് ഹാജരായേ മതിയാകൂ; അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി

ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി ഹൈക്കോടതിയില്‍. കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇഡിയുടെ സമന്‍സ് നിയവിരുദ്ധമാണെന്ന് തോമസ് ഐസക്ക് കോടതിയില്‍ വാദിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു. തോമസ് ഐസക്കിന്റെ ഹര്‍ജി മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. അതേസമയം ഇഡിക്ക് മുന്നില്‍ രേഖകളുമായി ഹാജരാകാമെന്ന് കിഫ്ബി അറിയിച്ചു.

കിഫ്ബി സിഇഒ ഹാജരാകില്ല, പകരം ഫിനാന്‍ഷ്യല്‍ ഡിജിഎം ആകും ഹാജരാകുകയെന്നും അറിയിച്ചു. ഡിജിഎം ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡിജിഎം അജോഷ് കൃഷ്ണന്‍ ഈ മാസം 27, 28 തീയതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും