വീണാ ജോര്‍ജ്, ഫയല്‍ ചിത്രം 
Kerala

കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്- കുട്ടികളോട് ആരോ​ഗ്യ മന്ത്രി

സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്ന് വിദ്യാർത്ഥികളോട് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവൻകുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ