ഡോ. കെ റാം - നിതിന്‍ രാജ്‌  
Kerala

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ അധ്യാപകരുടെ കൂട്ടരാജി; വകുപ്പ് പ്രവര്‍ത്തനം അവതാളത്തില്‍

ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും തങ്ങളുടെ തസ്തികകളില്‍ നിന്നും രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും തങ്ങളുടെ തസ്തികകളില്‍ നിന്നും രാജിവെച്ചു. വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം ഇവരുടെ രാജിക്കത്തുകള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ചതിന് പിന്നാലെ ക്യംപസില്‍ പ്രതിഷേധം തുടര്‍ക്കഥയായിരുന്നു. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വിദ്യാര്‍ഥികള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

Mass resignation of faculty at Anjarakandy Dental College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ് കൃഷ്ണകുമാർ; സന്തോഷം പങ്കുവച്ച് നടൻ

തിളക്കം പ്രതീക്ഷിച്ച് വാരി പുരട്ടരുത്, മുഖക്കുരു വഷളാകും, വിറ്റാമിൻ സി ഉപയോഗിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹെയർ കളർ മങ്ങിപ്പോകുന്നുവോ? വഴിയുണ്ട്...

ബുംറയ്ക്ക് എന്തുപറ്റി? ആക്രോശം, ചവിട്ടിത്തെറിപ്പിക്കൽ, ദേഷ്യം പിടിച്ച് റൺ അപ് മാർക്കർ വലിച്ചെറിഞ്ഞു (വിഡിയോ)

SCROLL FOR NEXT