തൃപ്പൂണിത്തുറയില്‍ കോടികളുടെ എംഡിഎംഎ വേട്ട പ്രതീകാത്മക ചിത്രം
Kerala

തൃപ്പൂണിത്തുറയില്‍ കോടികളുടെ എംഡിഎംഎ വേട്ട; നഴ്‌സിങ് വിദ്യാര്‍ഥിനിയും യുവാവും പിടിയില്‍

കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. നഴ്‌സിങ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരാണ് പിടിയിലായത്. കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പരിശോധയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളുരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ലഹരിവസ്തുക്കള്‍ എവിടെനിന്ന് വാങ്ങിയതെന്നുള്‍പ്പടെയുളള അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ വന്‍തോതില്‍ ലഹരിവില്‍പ്പന നടത്തുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT