വിജിന്‍ വര്‍ഗീസ്/ ഫയല്‍ 
Kerala

വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ പിന്നെയും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു; വീണ്ടും അറസ്റ്റ്‌

ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്നാണ് ഡിആര്‍ഐ കൊക്കെയ്ന്‍ പിടിച്ചെടുത്തത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ പിടികൂടി. മലയാളി വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്നാണ് ഡിആര്‍ഐ അന്‍പതര കിലോയോളം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ വിജിന്‍ വര്‍ഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു. 

വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇരുവരുടേയും പേരിലുള്ള രണ്ടാമത്തെ കണ്ടെയ്‌നറാണ് പിടിയിലായത്. വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്ത 1427 കോടിയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു. 

ഈ കേസിലെ തുടരന്വേഷണത്തിനിടെയാണ് ഇവര്‍ ഇറക്കുമതി ചെയ്ത ഗ്രീന്‍ അപ്പിള്‍ കണ്ടെയ്‌നറില്‍ നിന്നും പുലര്‍ച്ചെ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ഉടമസ്ഥതയില്‍ ജോഹന്നാസ് ബര്‍ഗിലുള്ള മോര്‍ ഫ്രഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി മുഖേനയാണ് കാലടിയില്‍ വിജിന്‍ വര്‍ഗീസ് രജിസ്റ്റര്‍ ചെയ്ത യെമിറ്റോ എന്റര്‍പ്രൈസസിലേക്ക് ഈ കണ്ടെയ്‌നറും ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT