Kerala

കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപ്പിടിത്തം

സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ തീപ്പിടിത്തം. എറണാകുളത്തെ സള്‍ഫര്‍ കയറ്റുന്ന കണ്‍വെയര്‍ ബെല്‍റ്റിനാണ് തീ പിടിച്ചത്. ക്യൂ - 10 ഷെഡിനു സമീപം സൂക്ഷിച്ചിരുന്ന സള്‍ഫറിലേക്കും പടര്‍ന്നു. വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അഗ്നിബാധയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ല ഫയര്‍ ഓഫിസര്‍ കെ ഹരികുമാര്‍ അറിയിച്ചു. അധികം നാശനഷ്ടങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്‌സും അവതരിപ്പിച്ച് ആപ്പിള്‍

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; ലിസ്റ്റില്‍ നിങ്ങളുടെ ഫോണുണ്ടോ?

'പിണറായിയെ പൂട്ടാന്‍ ഇ ഡി വേറെ ജനിക്കണം!'