വീട്ടിൽ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ 
Kerala

തൃശൂരില്‍ ഡോക്ടറിന്റെ വീട്ടില്‍ വന്‍ മോഷണം; പത്ത് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു- വിഡിയോ

അരിയന്നൂരില്‍ ഡോക്ടറിന്റെ വീട്ടില്‍ വന്‍ മോഷണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അരിയന്നൂരില്‍ ഡോക്ടറിന്റെ വീട്ടില്‍ വന്‍ മോഷണം. പത്ത് പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. മോഷ്ടാവ് വീട്ടില്‍ കയറി പരിശോധന നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൂണ്ടല്‍- ഗുരുവായൂര്‍ ഹൈവേയില്‍ അരിയന്നൂര്‍ പൊന്നരാശേരി മോട്ടോര്‍ വര്‍ക്ക് ഷോപ്പിന് എതിര്‍വശത്തു താമസിക്കുന്ന പോക്കാക്കില്ലത്ത് ഡോ. അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടറായ അബൂബക്കറും കുടുംബവും താമസിക്കുന്ന വീട്ടില്‍ എട്ടിന് രാത്രി 12.50-ഓടെയാണ് സംഭവം നടന്നത്.

ഡോക്ടറുടെ ഭാര്യ ഡോ. ബുഷറയുടെ രണ്ട് വളകള്‍, രണ്ട് മാലകള്‍, മൂന്ന് ജോഡി കമ്മലുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബസമേതം പോകാന്‍ ഒരുങ്ങുന്നതിനിടെ സ്വര്‍ണം എടുക്കാന്‍ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുകള്‍ നിലയിലെ ബെഡ്‌റൂമിലെ അലമാരയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുകള്‍ നിലയിലെ വാതില്‍ അടച്ചിരുന്നില്ലെന്നും സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാര താക്കോല്‍ ഉപയോഗിച്ച് പൂട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അലമാരയില്‍ സ്വര്‍ണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല.

Massive theft at doctor's house in Thrissur; jewellery stolen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

22,288 ബൂത്തുകള്‍, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

മലപ്പുറം കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം ജൂലൈയില്‍

'ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം; 'ഖലീഫ' ഒരു നല്ല തുടക്കമാകട്ടെ'

കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന